പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം ആര്‍.പി.എഫ് പിടികൂടി. തൃശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് ആണ് പിടിയിലായത്. ചെന്നൈ – മംഗലാപുരം മെയിലിൽ ആണ് സ്വർണം കടത്തിയത്. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ എത്തിയത്. പതിവ് പരിശോധനയ്ക്കിടെയാണ് രേഖകൾ ഇല്ലാത്ത സ്വർണം കണ്ടെത്തിയത്. ആഭരണങ്ങൾ അടക്കം പിടിച്ചെടുത്ത സ്വർണത്തിലുണ്ട്. തുടർ നടപടിക്കായി സ്വർണവും പ്രതിയേയുo ജിഎസ്ടി വകുപ്പിന് കൈമാറി. 972 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 50 ലക്ഷം രൂപ വിലവരും.