നാട്യശ്രീ പുരസ്ക്കാരത്തിന് അർഹനായി വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി . മലപ്പുറത്തുള്ള നൃത്താജ്ഞലി സ്ക്കൂൾ ഓഫ് ആർട്സ് ഏർപ്പെടുത്തിയ 2022 ലെ നാട്യശ്രീ പുരസ്ക്കാരമാണ് കുമരനെല്ലൂർ സ്വദേശിയും, നൃത്ത അധ്യാപക നുമായ ഫ്രാൻസിസ് വടക്കന് ലഭിച്ചത്. മലപ്പുറം തലക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പ, ഫ്രാൻസിസ് വടക്കനെ പൊന്നാടയണിയിച്ചും, മൊമൻ്റോ നൽകിയും ചടങ്ങിൽ വച്ച് ആദരിച്ചു. മുപ്പത്തി ആറ് വർഷത്തിലധികമായി നൃത്തധ്യാപന രംഗത്ത് സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഫ്രാൻസിസ് വടക്കൻ.