തിരുവനന്തപുരം: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് അയൽവാസികൾ കഴുത്തിൽ കമ്പ് കുത്തി കയറ്റിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നെയ്യാറ്റിൻകര അതിയന്നൂരിൽ സ്വദേശിനി വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 9 ന് വൈകിട്ടാണ് അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്.