കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷന്‍ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയില്‍ പ്രിന്‍സ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകള്‍ സീറാ മരിയാ പ്രിന്‍സ് ആണ് മരിച്ചത്. ദേഹത്ത് തിളച്ച പാൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാല്‍ വീണത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.