Local

കുമരനെല്ലൂർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ സമ്പൂർണ്ണ രാമായണ പാരായണം നടത്തി

Published

on

രാമായണ മാസാചരണത്തോടനുബന്ധിച്ച് കുമരനെല്ലൂർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കറുവണ്ണ ക്ഷേത്രത്തിൽ വച്ച് ഒരു ദിവസത്തെ സമ്പൂർണ്ണ രാമായണ പാരായണം നടത്തി. രാവിലെ 6 മണിക്ക് തുടങ്ങിയ പാരായണം വൈകീട്ട് 6 മണിക്ക് അവസാനിച്ചു. തങ്കപ്പൻ നായർ കുമ്പളങ്ങാട്, പി.രാജൻ, കെ.പി.ഗോപാലകൃഷ്ണൻ , കെ.വിജയൻ മേനോൻ ,ഗീത ചിറ്റണ്ട, വി.ശ്രീധരൻ എന്നിവർ പാരായണത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version