മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 26 നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.