സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് ഭക്ഷണമൊരുക്കുന്നതിനായി കിളിമാനൂരില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വി സോമരാജ കുറുപ്പ് അധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ രാജൻ, കിസാൻസഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫി, ജില്ലാ കൗൺസിൽ അംഗം ജി എൽ അജീഷ്, തുടങ്ങിയവര്‍ സംസാരിച്ചു