Kerala

തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു

Published

on

തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം നടന്നു. കത്തീഡ്രൽ വികാരി ഫാദർ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു .
കെ സി വൈ എം യൂണിറ്റ് പ്രസിഡണ്ട് ചിഞ്ചു ആന്റോ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് ഡയറക്ടർ ഫാദർ. ജെയിൻ കടവിൽ, സോ ജോ ജോയ്, കെ സി വൈ എം. മേഖല പ്രസിഡന്റ് സഞ്ജു ആന്റോ, തോബിയാസ്, സൈമൺ, മുൻ രൂപത ചെയർമാൻ ജോസ് മാമ്പിള്ളി, കൈക്കാരൻ ബിജു പോൾ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version