വള്ളത്തോൾ നഗർ, പാഞ്ഞാൾ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം, എന്നീ അഞ്ചു പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ഇരുപതോളം ഗണേശ വിഗ്രഹങ്ങൾക്ക് ചെറുതുരുത്തി ഗണപതി ക്ഷേത്ര പരിസരത്ത് സ്വീകരണം നൽകി. ഗണേശോത്സവ സ്വാഗത സംഘ സമിതിയുടെ നേതൃത്വത്തിൽ പന്ത്രണ്ട് വർഷമായി നടത്തി വരുന്ന ഗണേശോത്സവം സെപ്റ്റംബർ 4ന് 20തോളം സ്ഥലങ്ങളിലെ 7 ദിവസത്തെ പൂജക്ക് ശേഷം 4 മണിക്ക് ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയിൽ എത്തി ചേരും. തുടർന്ന് നടക്കുന്ന ഹിന്ദു മഹാസമ്മേളനം പ്രശസ്ത സിനിമ താരം. സന്തോഷ് നായർ ഉദ്ഘാടനം ചെയ്യും. വിഎച്ച് പി.സംസ്ഥാന ജനറൽ സെക്രട്ടറി.വി ആർ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 5.30ന് മൂവായിരത്തോളം ഗണേശഭക്തൻമാർ അണിനിരക്കുന്ന നിമഞ്ജന ഘോഷയാത്ര ചെറുതുരുത്തി സെൻ്ററിലൂടെ സഞ്ചരിച്ച് ഷൊർണൂർ ശാന്തിതീരം കടവിൽ ഗണേശ വിഗ്രഹ പൂജകൾക്ക് ശേഷം ഭാരത പുഴയിൽ നിമഞ്ജനം ചെയ്യുo .