സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സ്നേഹം വളർത്തുന്നതിനു വേണ്ടി നല്ല ജീവന പ്രസ്ഥാനം നടത്തുന്ന സൈക്കിൾ ജാഥക്ക് കുമ്പളങ്ങാട് സെന്ററിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ രമ്യ സുന്ദരൻ അധ്യക്ഷത വഹിച്ചു. 35 വർഷത്തിലധിമായി തുടർച്ചയായി സൈക്കിൾ ഉപയോഗിക്കുന്ന ഒ.കെ ബാലനെ യോഗത്തിൽ ആദരിച്ചു. വായനശാല പ്രസിഡന്റ് കെ സേതുമാധവൻ, വയോജന വേദി സെക്രട്ടറി പി.വി പാപ്പച്ചൻ, പി.വി സതീശൻ,കുമ്പളങ്ങാട് വായനശാല സെക്രട്ടറി കെ.കെ. ജയപ്രകാശ് ജാഥാ ക്യാപ്റ്റൻ കെ.പി. ദിലീപ് എന്നിവർ സംസാരിച്ചു.