Local

ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

Published

on

വടക്കാഞ്ചേരി :ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിലെ എൻസിസിവിഭാഗവും വുമൺ സെല്ലും സംയുക്തമായി പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.ഗീത.പി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സ്വയസംരക്ഷണത്തിനായി പെൺകുട്ടികൾ ഇത്തരം പരീശീലനങ്ങളിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഗീത അഭിപ്രായപ്പെട്ടു. തായ്ക്കോണ്ട പരിശീലകയായ അശ്വതി. എം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അസോസിയേറ്റ് എൻ സി സി ഓഫീസർ . ഉണ്ണികൃഷ്ണൻ. എം.എസ്. , വുമൺസ് സെൽ കൺവീനർ ആതിര രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version