പാലക്കാട് മങ്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലാണ് സംഭവം. ക്ലാസിൽ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയിറങ്ങുകയായിരുന്നു. പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടില്ലെന്ന് മനസ്സിലായി. എന്നാലും കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇതിനിടയില്‍ സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.