Local

തലപ്പിള്ളി താലൂക്ക് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും സമ്പൂർണ്ണ രാമായണ പാരായണവും നടന്നു.

Published

on

രാമായണ മാസാചരണത്തിൻ്റെ ഭാഗമായി തലപ്പിള്ളി താലൂക്ക് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും സമ്പൂർണ്ണ രാമായണ പാരായണവും നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന പരിപാടി നായർ സർവ്വീസ് സൊസൈറ്റി രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.പി.ഹൃഷികേശ് അധ്യക്ഷത വഹിച്ചു.സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി.ശശിധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ, യൂണിയൻ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രൻ താലൂക്ക് യൂണിയൻ ഭരണ സമിതി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ എൻ.എസ്.എസ്,ഇൻസ്പെക്ടർ എൻ രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. മുന്നൂറിലധികം കരയോഗ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version