കഴിഞ്ഞ ദിവസം രാത്രി നടന്ന ലോകകപ്പ് ഫുട്ബോള്‍ അര്‍ജന്‍റീന –ഓസ്ട്രേലിയ മല്‍സരം കാണാന്‍ പോയ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പെരുവള്ളൂരില്‍ മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. ബിഗ് സ്ക്രീനില്‍ മല്‍സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണതാകാം എന്ന് സംശയിക്കുന്നു. പെരുവള്ളൂര്‍ നജാത്ത് ഹയര്‍സെക്കൻ്ററി സ്കൂളിലെ വിദ്യാര്‍ഥിയാണ്.