വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിയെ അറസ്റ്റു ചെയ്തു. ചേലക്കര സിഐ ബാലകൃഷ്ണനും സംഘവുമാണ് ആലപ്പുഴ കുത്തിയതോട് കൈലാസ ശൈലം വീട്ടിൽ 45 വയസ്സുള്ള കൈലാസനെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ചേലക്കര പഞ്ചായത്തിലെ കൊച്ചിൻ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നു. വയോധികയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയും, വീഡിയോ മൊബൈലിൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി എൺപതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് വയോധിക ചേലക്കര പോലീസിൽ നൽകിയ പരാതി. തുടർന്ന് പൂജാരി ഒളിവിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജാരിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സി.ഐയോടൊപ്പം സി.പി.ഒ മാരായ :ഷിനു, രജ്ഞിത്ത്, ഷെയിൻ മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.