ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാല് പവന്റെ സ്വര്‍ണമാല പൊട്ടിച്ചു . ചിയ്യാരം തെക്കേപുരയ്ക്കല്‍ ഭാസ്കരന്റെ ഭാര്യ ഷീജയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിയ്യാരം കരുവാന്മൂലക്ക് സമീപമാണ് സംഭവം.തറവാട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഷീജയുടെ എതിര്‍വശത്തുകൂടി വന്ന മോഷ്ടാവ് മാല പൊട്ടിക്കുകയായിരുന്നു.ഷീജ ബഹളം വെച്ചപ്പോഴേക്കും മോഷ്ടാവ് ബൈക്കില്‍ ഒല്ലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.