Crime

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങളും ഓട്ടുരുളികളും മോഷ്ടിച്ച സ്ത്രീ ഉൾപ്പടെയുള്ള മൂന്നം​ഗ സംഘം പിടിയിൽ

Published

on

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഓട്ടുരുളികളും മോഷ്ടിച്ച സ്ത്രീ ഉൾപ്പടെയുള്ള മൂന്നം​ഗ സംഘം പിടിയിൽ. ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തെങ്കാശി സ്വദേശികളായ പരമശിവം (20), ജയകാന്ത് (19), നാഗമ്മ (55) എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന ദിവസം സംശയാസ്പദമായി കണ്ട രണ്ട് സ്ത്രീകളിൽ ഒരാളാണ് നാഗമ്മ. പരമശിവത്തെയും ജയകാന്തിനെയും മല്ലപ്പള്ളിയിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. ആദ്യം തന്നെ പിടിയിലായ നാഗമ്മയ്ക്ക് മോഷണത്തിൽ പങ്കുള്ളതായി സി.ഐ വിപിൻ എ.സി പറഞ്ഞു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിന് വടക്കുവശമുള്ള പഴയ ഓടിട്ട കെട്ടിടത്തിലാണ് പാത്രങ്ങളും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്നത്.ഈ കെട്ടിടത്തിന്റെ പിന്നിലെ തടികൊണ്ടുള്ള ജനാലയുടെ പാളി ഇളക്കിയശേഷം അഴികൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ, ഓട്ടുരുളികൾ, വിളക്കുകൾ , ചെമ്പിന്റെയും ഓടിന്റെയും കലശക്കുടങ്ങൾ , അഷ്ടമംഗല്യ വിളക്കുകൾ , തുടങ്ങിയവയാണ് അപഹരിച്ചത്. പ്രതികൾക്ക് മറ്റ് കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് സിഐ പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കും.

Trending

Exit mobile version