മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
കല്ല് എടുക്കാന്‍ കാട്ടിനുള്ളിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഷീല അലറി ഓടിയതോടെ പുലി പിന്തിരിഞ്ഞു പോയി. പുലിയുടെ അക്രമത്തില്‍ പരുക്കേറ്റ ഷീല ആശുപത്രിയില്‍ ചികിത്സ തേടി.