മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസ് വയനാട് കൽപറ്റയിൽ പിടികൂടി. ഫിറ്റ്നസ് ഇല്ലാതെയാണ് ബസ് സർവീസ് നടത്തിയതെന്ന് എംവിഡി പറഞ്ഞു. ബസ് കസ്റ്റഡിൽ എടുത്തതിനെ തുടർന്ന് യാത്രക്കാർക്കായി പകരം വാഹനം ഏർപ്പെടുത്തി. വടകരയിൽ നിന്ന് സഞ്ചാരികളുമായി എത്തിയ ബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. 2021 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ബസ് സർവീസ് നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് നടപടിയെന്നും രേഖകൾ ഹാജരാക്കിയ ശേഷം ബസ് വിട്ടു നൽകുമെന്നും എംവിഐ പറഞ്ഞു. നികുതി അടക്കുന്നതിലും ബസ് ഉടമ വീഴ്ച വരുത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. അതേസമയം 2020 മുതൽ നികുതി ഗഡുക്കളായി അടയ്ക്കുന്നുണ്ടെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം.