മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ അടക്കം 7 പേരാണ് മൂന്നാറിൽ എത്തിയത്.ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്. നടന്ന ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.