രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. ആർക്കും പരുക്കില്ല.
പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി.