Kerala

നാടുകാണി ചുരത്തിൽ ലോറിക്കും കാറിനും മുകളിൽ മരം വീണു; ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published

on

നിലമ്പൂർ നാടുകാണി ചുരത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലോറിക്കും. കാറിനും മുകളിൽ മരം വീണു എങ്കിലും ആർക്കും പരിക്കേറ്റില്ല. ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

രാവിലെ 9.15 ഓടെയാണ് സംഭവം. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മനോജ് കുമാർ കണ്ടം തൊടിയുടെ നേതൃത്വത്തിൽ പോലീസും ട്രോമ കെയർ വളണ്ടിയർമാരും വനപാലകരും, ചേർന്ന് ഏകദേശം ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിന്‍റെ ഫലമായി മരങ്ങൾ വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

കാറിൽ ഉണ്ടായിരുന്ന ഗൂഡല്ലൂർ സ്വദേശികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലമ്പൂരിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. അന്തർ സംസ്ഥാന പാതയിൽ മരങ്ങൾ വീണതോടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് റോഡിൽ കുടുങ്ങിയത്. മഴ ശക്തമായതോടെ നാടുകാണി ചുരം വഴിയുള്ള യാത്ര ഏറെ അപകടം നിറഞ്ഞ അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version