തിരുവനന്തപുരം പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ അശ്വനി ദമ്പതികളുടെ മകൾ ഋതികയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ യഹോവ (30), അശ്വനി (26) എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.പാറശാലയിൽ നിന്നുവന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചു കയറിയ ലോറി മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.