എറിയാട് യു.ബസാർ വള്ളോംപറമ്പത്ത് ശരത്തിൻ്റെ മകൾ ദിയ (2) ആണ് മരിച്ചത്. ഇന്ന് രാത്രിയിലായിരുന്നു സംഭവം.
അമ്മ നമിതയുടെ കണ്ണേര്ച്ചാലിലുള്ള വീട്ടിൽ വിരുന്നു വന്നതായിരുന്നു ദിയ. കനത്ത മഴയെ തുടർന്ന് വീടിന് പിറകിലുള്ള തോട് നിറഞ്ഞു കവിഞ്ഞ നിലയിലാണുള്ളത്. കുട്ടി ഈ തോട്ടിലേയ്ക്കു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.