മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്. മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് എഞ്ചിനുകളില്‍ ഒന്നില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി സുരക്ഷിതമായി പുറത്തിറക്കി. ഇടതു വശത്തെ ചിറകിനടിയില്‍ എന്‍ജിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 145 യാത്രക്കാരെയും അവരില്‍ നാല് കുട്ടികളേയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്, പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാങ്കേതിക വിദഗ്ധര്‍ വിമാനത്തില്‍ പരിശോധന നടത്തി.