ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചാലക്കുടി വി.ആര്‍.പുരം സ്വദേശി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ് . രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാല്‍ ഇവർ തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. തോടിനുമുകളില്‍ എത്തിയപ്പോള്‍ ട്രയിന്‍ വരുന്നത് കണ്ട് മാറിനിന്നെങ്കിലും ട്രയിനില്‍ നിന്നുമുള്ള ശക്തമായ കാറ്റടിച്ച് ഇവര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ ഇരുവരേയും നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവീകൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല.