Local

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു

Published

on

അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറയില്‍ ബന്ധുവിന്റെ പുതിയ വീട് താമസത്തിന് വന്ന ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍. അതിരപ്പിള്ളി ഭാഗത്ത്
നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ലോറി എതിരെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അതിരപ്പിള്ളി വ്യൂ പോയിന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version