ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഡൽഹി പശ്ചിംവിഹാറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ഫ്ളിപ്കാർട്ടിൽ കൂറിയർ വിഭാഗത്തിലാണ് ജ്യോതി ജോലിചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലും സ്കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിർത്തതെന്ന് ഭർത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.ഡൽഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.