ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തയുടെ ബാഗ് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശിനി ഹസീനയാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉസ്മാൻ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിന് എത്തിയ പാലക്കാട് സ്വദേശിനിയുടെ ഭാഗുമായാണ് ഹസീന കടക്കാൻ ശ്രമിച്ചത്. പ്രാർത്ഥിക്കാനായി ക്ഷേത്രത്തിലെ കൊടിമരത്തിന് അടുത്ത് നിൽക്കുന്നതിനിടെ പാലക്കാട് സ്വദേശിനിയുടെ പണം അടങ്ങിയ പേഴ്‌സ് കൈക്കലാക്കി ഹസീന രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് സുരക്ഷാ ചുമതലയ്‌ക്കായി വിന്യസിച്ച പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഹസീനയെ പിടികൂടുകയായിരുന്നു.ഇതിന് പിന്നാലെ ഹസീന തളർന്ന് വീണു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഹസീനയെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.അതേസമയം യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. 12 വയസ്സുള്ള മകനുള്ള ദമ്പതികൾ ഹിന്ദു പേരിലാണ് ക്ഷേത്രത്തിൽ എത്തിയതും ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തതും. രേണുക, കൃഷ്ണൻ നായർ എന്നീ പേരുകളിൽ ആയിരുന്നു ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മകനെ ലോഡ്ജിലെ മുറിയിലാക്കി പൂട്ടിയിട്ട ശേഷമാണ് ക്ഷേത്രത്തിൽ ഇവർ മോഷണത്തിനായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഉസ്മാനായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.