തളിക്കുളം നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ അഷിത (25) ആണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരിച്ചത്. ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫിൻ്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ശനിയാഴ്ച വൈകുന്നേരമാണ് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആക്രമണത്തിൽ പിതാവ് നൂറുദ്ധീനും വെട്ടേറ്റിരുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയായ ഭർത്താവിനെ കണ്ടെത്താനായിട്ടില്ല. മരിച്ച അഷിതക്ക് 2 മക്കളുണ്ട്. രണ്ടാമത്തെ കുട്ടിക്ക് 20 ദിവസം മാത്രമാണ് പ്രായം ആണ്.