ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്. ഇന്നലെ വൈകുന്നേരം പുറ്റെക്കരയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബസിൽ നിന്ന് റോഡിൽ വീണ ഇയാളുടെ അരക്കു താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.