തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവ് മർദ്ദനമേറ്റ് മരിച്ചു. അമ്പാടി നഗർ സ്വദേശി സാജു( 39 )വാണ് മരിച്ചത്. കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്. മൊബൈലിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സുഹൃത്തുക്കളുമായി മദ്യപാനം നടത്തിയതിനു ശേഷം സാജു വീട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് പുറത്തേക്ക് പോവുകയായിരുന്നു സാജു. പിന്നീട് പുലർച്ചെ സാജുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. തലക്കേറ്റ അടിയാണ് മരണത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.