ഇന്ന് പുലർച്ചെ തൃശ്ശൂർ-ഷൊര്‍ണൂര്‍ സംസ്ഥാനപാത ഓട്ടുപാറ സലഫി പള്ളിക്കു സമീപമാണ് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇയാളെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . തൊടുപുഴ കാലത്തിൽ വീട്ടിൽ ചെല്ലപ്പൻ്റെ മകൻ 44 വയസ്സുള്ള കെ. സി. ബിനോജാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്.