വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എ.ആർ.മെഡിക്കൽസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മെഹറുഫിന് വിദേശത്തേക്ക് പോകുന്നതിനായി മെഡിക്കലിന് പോകുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.