വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില്‍ മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്. അയൽവാസിയായ ഗോകുൽ (24) ആണ് മനോജിനെ തീ കൊളുത്തിയത്. കഴിഞ്ഞ നവംബർ 27 നാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന മനോജിനു നേരെ കുപ്പിയിൽ കരുതിയ പെട്രോൾ ഒഴിച്ച് ഗോകുൽ തീ വെക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ മനോജ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മനോജ് അവിവാഹിതനാണ്. ചന്ദ്രൻ നായർ അച്ഛനും ലക്ഷ്മിക്കുട്ടി അമ്മയുമാണ്.