കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെ ആയിരുന്നു അപകടം. ഫറോക്ക് കോളജ് – വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർഥി പടിയിൽ ആണ് അപകടം ഉണ്ടായത്. സുഹൃത്ത് രാഹുൽ ശങ്കർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.