തമിഴ്നാട് സ്വദേശിയായ യുവാവാണ് കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ഇന്നു രാവിലെയോടെയാണ് ലോറി മറിഞ്ഞ് അപകടം. കർണാടകയിൽനിന്ന് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി. മാനന്തവാടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന്റെയും , നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.