ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക് സമീപം കൊമ്പനോലിയിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. തെക്കുംമലയിൽ റോഡ് നിർമ്മാണത്തിനെത്തിച്ച ടാർ മിക്സർ യൂണിറ്റ് തിരിച്ച് കൊണ്ടുപോകുമ്പോഴായിരിന്നു അപകടം.അമിത ഭാരം വഹിച്ചുകൊണ്ട് കുത്തിറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ട്രാക്ടർ ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനത്തിനടിയിൽപ്പെട്ട യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്ത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.