കടവല്ലൂർ സ്വദേശി കിഴക്കൂട്ടയിൽ വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ മാത്തൂർ വളപ്പിൽ അനിൽകുമാറി(45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. മകളുടെ വിവാഹാവശ്യമായി ബന്ധപ്പെട്ട് വീട്ടിലുള്ളവർ അനിൽകുമാറിന്‍റെ ഭാര്യ വീട്ടിലേക്ക് പോയിരുന്നു. രണ്ടു ദിവസമായി ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ സമീപവാസിയെ വിളിച്ചറിയിച്ചതോടെ ചെന്ന് നോക്കിയപ്പോഴാണ് കുഴൽ കിണറിന്‍റെ കംപ്രസ്സർ കയ്യിൽ പിടിച്ച നിലയിൽ അനിൽകുമാർ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു.