കൊച്ചി ഇടപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു. ഷൊർണൂർ സ്വദേശി രമേശനാണ് വെട്ടേറ്റത്. കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രി തൊഴിലാളിയാണ് രമേശ്. രാത്രി ഇടപ്പള്ളി സിഗ്നൽ ജംഗ്ഷനിൽ കിടന്നുറങ്ങുന്നവരാണ്.സംഭവത്തിൽ രാഗേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.