നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സംയോജനം തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി വെച്ചതെന്നാണ് നിഗമനം. മരണപ്പെട്ട സനോജ് അനിൽ കുമാറിൽ നിന്ന് വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടാകുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം അനിൽ കുമാർ സനോജിന്റെ പേരിലേക്ക് മാറ്റി നൽകിയിരുന്നില്ല. വാഹനത്തിന്റെ സിസി മുഴുവൻ അടച്ചു തീർത്തിരുന്നു. എന്നിട്ടും ഉടമസ്ഥാവകാശം മാറ്റി നൽകാത്തതാണ് തർക്കത്തിലേക്ക് വഴി വെച്ചത്. പ്രകോപിതനായ അനിൽ കുമാർ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സനോജിനെ കുത്തുകയായിരുന്നു.നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സനോജിന്റെ മൃതദേഹം നിലവിൽ പോസ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ അനിൽ കുമാർ എടവനക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.