തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു.