എരുമപ്പെട്ടി ബി എസ് എൻ എൽ റോഡ് ദേശത്ത് തെന്നാമ്പാറ വീട്ടിൽ അമീറിനെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. എരുമപ്പെട്ടി , കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് അമീർ. കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ഈ കേസോടുകൂടിയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഒരു വർഷത്തേക്ക് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതടക്കം മൂന്നു പേരെയാണ് കാപ്പചുമത്തി എരുമപ്പെട്ടി പോലീസ് നാടുകടത്തിയിട്ടുള്ളത്.