തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് മരിച്ചത്. പ്രദേശവാസിയായ വല്ലച്ചിറ സ്വദേശി രാഗേഷും ജോബിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിരുന്നു. സംഭവത്തിലെ പ്രതിയായ രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.