പൈങ്കുളം ഭാഗത്ത് സ്ഥിരമായി മദ്യ വില്പന നടത്തിയിരുന്ന പുത്തൻപുരയ്ക്കൽ സുഭാഷ് ചന്ദ്ര ബോസ് വടക്കാഞ്ചേരി എക്സൈസ് വകുപ്പിൻ്റെ പിടിയിലായി. മദ്യ വില്പനയുമായി ബന്ധപ്പെട്ട് പൈങ്കുളം ദേശത്ത് വ്യാപകമായ പരാതിയുണ്ടായിരുന്നു. രാപ്പകൽ ഭേദമന്യേ ഇയാൾ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുകയാണ്പതിവ് അനധികൃതമായി മദ്യം കൈവശം സൂക്ഷിച്ച കുറ്റത്തിന് വടക്കാഞ്ചേരി റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമൺ ഇയാളെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ സിപി പ്രഭാകരൻ, പി.ബി ജയരാജൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജോസ് , ബിബിൻ ഭാസ്കർ, പ്രശോഭ്, സുരേഷ് കുമാർ , രഞ്ജിത്ത് വനിത സിവിൽ എക്സൈസ് ഓഫീസർ. ആദിത്യ എന്നിവർ പരിശോധയ്ക്ക് നേതൃത്വം നൽകി. ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.