“എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻറെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്.” അതെ നമ്മുടെയെല്ലാം പ്രിയ താരം നടന വിസ്മയം മോഹൻലാലിൻറെ വാക്കുകളാണ് ഇത് . മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റീമാസ്റ്റേര്‍ഡ് വേര്‍ഷനാണ് 2023 ഫെബ്രുവരി 9ന് റിലീസിനെത്താൻ ഒരുങ്ങുന്നത്. ചിത്രത്തിൻറെ റിലീസിംഗ് തീയതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുകയായിരുന്നു താരം. 1995 മാര്‍ച്ചില്‍ റിലീസ് ചെയ്ത സ്ഫടികം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷനായാണ് തിയേറ്ററുകളില്‍ എത്താൻ പോകുന്നത് .