ആനേടത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരിച്ച ചെമ്പോല പതിച്ച നമസ്കാരമണ്ഡപം ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ സമർപ്പിച്ചു. കർക്കിടക മാസാചാരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്,മേളം, പ്രസാദയൂട്ട് എന്നിവ നടത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്‍റ് നാരായണൻകുട്ടി, സെക്രട്ടറി വിജോഷ്, ട്രഷറർ ഗിരീഷ്കുമാർ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.