പി എഫ് ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുൾ സത്താറിൻ്റെ ബന്ധുക്കൾ അടക്കം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.എൻഐഎ റെയ്ഡിൽ പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖും രണ്ട് ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. ചവറയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിഎഫ്ഐ ഇന്റലിജൻസ് സ്ക്വാഡ് അംഗമായ ഇയാൾക്കാണ് ആക്രമിക്കേണ്ടവരുടെ വിവരം ശേഖരിക്കൽ ചുമതലയുള്ളതെന്ന് എൻഐഎ വെളിപ്പെടുത്തിയിരുന്നു. ഹിറ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നത് ഇവരുടെ റിപ്പോർട്ട് പ്രകാരമാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.