ചെറുതുരുത്തി സെന്ററിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മത്സ്യം വാങ്ങാൻ മാർക്കറ്റിലേക്ക് സൈക്കിളിൽ വന്നിരുന്ന മദ്ധ്യവയസ്കൻ മരിച്ചു . പള്ളം പുത്തൻ പീടികയിൽ യൂസഫ് ( 68 ) ആണ് മരിച്ചത് . ഇന്ന്പുലർച്ചെ 3.30നായിരുന്നു സംഭവം .കോഴിക്കോട് നിന്നു റബ്ബർപാൽ കയറ്റി പാലായിലേക്കുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് . ലോറി ഡ്രൈവർ പാല ഇലഞ്ഞിക്കൽ ഉണ്ണിയെ ( 58 ) ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു .