Local

എറണാകുളം തോപ്പുംപടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

Published

on

ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.ഏതാണ്ട് ഉച്ചയ്ക്ക് ശേഷമാണ് എറണാകുളം തോപ്പുംപടിയിലെ ടോപ് ഹോം ഹോട്ടലിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
പൊട്ടിത്തെറിക്കിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല. അപകടം നടന്ന് ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Trending

Exit mobile version